ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് തിരിച്ചടി. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കി. കേസില്‍ ഉള്‍പ്പെട്ട 23 ആംആദ്മി നേതാക്കളെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പറഞ്ഞത്.
മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്ന് മനീഷ് സിസോദിയ അടക്കമുള്ള എല്ലാ ആംആദ്മി നേതാക്കളെയും ഒഴിവാക്കി.
അരവിന്ദ് കെജ്‌രിവാള്‍, മനിഷ് സിസോദിയ, കെ. കവിത, കുല്‍ദീപ് സിംഗ്, നരേന്ദര്‍ സിംഗ്, വിജയ് നായര്‍, അഭിഷേക് ബോയിന്‍പള്ളി, അരുണ്‍ രാമചന്ദ്രപിള്ള, മൂത്ത ഗൗതം, സമീര്‍ മഹേന്ദ്രു, അമന്‍ദീപ് സിംഗ് ധല്‍, അര്‍ജുന്‍ പാണ്ഡേ, ബുച്ചിബാബു ഗൊരാന്ദ്‌ല, രാജേഷ് ജോഷി, ദാമോദര്‍ പ്രസാദ് ശര്‍മ, പ്രിന്‍സ് കുമാര്‍, അരവിന്ദ് കുമാര്‍ സിംഗ്, ചന്‍പ്രീത് സിംഗ് രായത്, ദുര്‍ഗേഷ് പതക്, അമിത് അറോറ, വിനോദ് ചൗഹാന്‍, ആശിഷ് ചന്ദ് മാതൂര്‍, ശരത് ചന്ദ്ര റെഡ്ഡി എന്നിവരെയാണ് കേസില്‍ വെറുതെവിട്ടത്.