അരവിന്ദ് കെജ്രിവാൾ 
NATIONAL

"രാജ്യത്തിൻ്റെ നിഷ്പക്ഷതയിലൂന്നിയ പരമ്പരാഗത വിദേശ നയങ്ങൾ അടിയറവ് വെച്ചു"; മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ

സർക്കാരിൻെ നിലപാട് ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ദുർബലപ്പെടുത്തിയെന്ന് ആരോപണം.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ. ഇറാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ചോദ്യം ചെയ്ത കെജ്‌രിവാൾ മോദി രാജ്യത്തിൻ്റെ നിഷ്പക്ഷതയിലൂന്നിയ പരമ്പരാഗത വിദേശ നയങ്ങൾ ഉപേക്ഷിക്കുകയാണെന്ന് ആരോപിച്ചു.

നിലവിലെ എൽപിജി പ്രതിസന്ധിയിൽ ഒരു കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് കെജ്‌രിവാൾ പറഞ്ഞു. രാജ്യത്തെ എൽപിജിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്കിൽ നിന്ന് വരുന്നതാണ് ഇന്ധന ക്ഷാമത്തിന് കാരണമെന്നും ഭക്ഷണശാലകൾ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിൽ സംഘർഷം ആരംഭിച്ചതിന് തൊട്ടു മുമ്പ് ഇസ്രയേൽ സന്ദർശിച്ച് ബെഞ്ചമിൻ നെതന്യാഹുവിനെ ആലിംഗനം ചെയ്ത മോദിയുടെ നടപടിയെ കെജ്‌രിവാൾ ചോദ്യം ചെയ്തു. സർക്കാരിൻ്റെ ഈ നിലപാട് ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം ദുർബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

SCROLL FOR NEXT