ഡല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ ഫണ്ട് കൊള്ളയില്‍, ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആര്‍എസ്എസ് നേതൃത്വം. 18, 19 തീയതികളില്‍ ഹരിദ്വാറില്‍ വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ചമ്പത് റായിയെയും, അനില്‍ മിശ്രയേയും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി അറിയിച്ചത്. കൊള്ളയുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. പദവിയില്‍ തുടരുന്നത് ശരിയല്ലെന്ന് ബൈഠക്കില്‍ പങ്കെടുത്ത ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ ഇരുവരേയും അറിയിച്ചെന്നും വിവരമുണ്ട്.
അതേസമയം ക്ഷേത്ര ട്രസ്റ്റ് പിരിച്ച് വിട്ടേക്കില്ല. അത്തരം നടപടികളിലേക്ക് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് അലോക് കുമാര്‍. വ്യക്തികള്‍ക്കെതിരെയുള്ള ആക്ഷേപം ട്രസ്റ്റിനെ ബാധിക്കില്ലെന്നാണ് നിലപാട്.
കഴിഞ്ഞ ദിവസമാണ് ചമ്പത് റായ് അയോധ്യ ക്ഷേത്ര ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഭക്തര്‍ നല്‍കിയ സംഭാവനയില്‍ തട്ടിപ്പ് നടന്നത് പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജി. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണ് സ്ഥാനം ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുശ മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡേ, രമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്ത, രാം ശങ്കര്‍ യാദവ് എന്നിവര്‍ക്കെതിരെയാണ് കേസ്. അവര്‍ പണം തട്ടുന്നത് സിസിടിവിയില്‍ പതിയുകയും അതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.