ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുമോ? പിന്തുണയ്ക്കായി ടിവികെ കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു. ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ നല്‍കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക തീരുമാനമുണ്ടായേക്കും.
എന്നാല്‍, കോണ്‍ഗ്രസിന്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയിലാണ് ഡിഎംകെ . പിന്നില്‍ നിന്ന് കുത്തുന്നവര്‍ എന്നാണ് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ കോണ്‍ഗ്രസിന്റെ നീക്കത്തെ വിശേഷിപ്പിച്ചത്. എന്‍ഡിടിവിയോടായിരുന്നു അണ്ണാദുരൈയുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ അഞ്ച് സീറ്റുകള്‍ ഡിഎംകെയുടെ പിന്തുണയോടെ ലഭിച്ചതാണെന്നും അതല്ലായിരുന്നെങ്കില്‍ ഒരു സീറ്റ് പോലും കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ബിജെപിയോടുള്ള വിജയ് യുടെ സമീപനത്തേയും ഡിഎംകെ വക്താവ് ചോദ്യം ചെയ്തു.
ബിജെപിക്കെതിരെയോ നരേന്ദ്ര മോദിക്കെതിരെയോ ഒരു വാക്കു പോലും വിജയ് ഇതുവരെ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷവും അദ്ദേഹം ആദ്യം നന്ദി പറഞ്ഞത് തെരഞ്ഞെടുത്ത ജനങ്ങളോടോ പാര്‍ട്ടി പ്രവര്‍ത്തകരോടോ അല്ല, പ്രധാനമന്ത്രിയോടാണ്.
ഇങ്ങനെയൊരാളെയാണോ രാഹുല്‍ ഗാന്ധി പിന്തുണക്കുന്നതെന്നും അണ്ണാദുരൈ ചോദിച്ചു. പതിറ്റാണ്ടുകളായി ഡിഎംകെയ്‌ക്കൊപ്പമുള്ള ബന്ധം ഉപേക്ഷിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.