NATIONAL

ബീഫ് വിളമ്പിയതിന് ആക്രമണം; ഹൈദരാബാദിലെ കേരള റസ്റ്റോറൻ്റ് അടപ്പിച്ച് ബജ്‌റംഗ്‌ ദൾ പ്രവർത്തകർ

നഗരത്തിൽ ആദ്യമായിട്ടാണ് ബീഫ് വിളമ്പിയതിൻ്റെ പേരിൽ ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നതെന്ന് റിപ്പോർട്ട് .

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ കേരള റസ്റ്റോറൻ്റ് അടപ്പിച്ച് ബജ്‌റംഗ്‌ ദൾ പ്രവർത്തകർ. ജോഷിയേട്ടൻസ് കേരള തട്ടുകടയെന്ന റസ്റ്റോറൻ്റാണ് അടപ്പിച്ചത്. നഗരത്തിൽ ആദ്യമായിട്ടാണ് ബീഫ് വിളമ്പിയതിൻ്റെ പേരിൽ ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നതെന്ന് ദി സിയാസത്ത് റിപ്പോർട്ട് ചെയ്തു.

ഒസ്മാനിയ യൂണിവേഴ്സിറ്റി കാമ്പസിനടുത്തുള്ള ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഎഫ്എൽയു) യ്ക്ക് സമീപത്താണ് റസ്റ്റോറൻ്റ് പ്രവർത്തിക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് ഉണ്ടായിരുന്ന ഇഎഫ്എൽയുവിലെ വിദ്യാർഥികൾ പറയുന്നതനുസരിച്ച്, വിഎച്ച്പി, ബജ്‌റംഗ്‌ ദൾ പ്രവർത്തകർ റസ്റ്റോറൻ്റിൽ ബീഫ് വിളമ്പിയാൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT