തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തൽ. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ദുപ്പട്ട വിൽപ്പനയുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നിരിക്കുന്നത്. 350 രൂപയുടെ ദുപ്പട്ട വിറ്റത് 1300 രൂപയ്ക്കാണ്. ഇതിനോടകം 54 കോടിയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. 2015 മുതൽ 2025 വരെയുള്ള കാലയളവിലാണ് കോടികളുടെ അഴിമതി നടന്നിരിക്കുന്നത്. ശുദ്ധമായ മൾബറി സിൽക്സ് എന്ന പേരിൽ പോളിസ്റ്റർ ദുപ്പട്ടകളാണ് വിറ്റഴിച്ചിരിക്കുന്നത്. ക്ഷേത്രം ബോർഡ് ചെയർമാൻ ബി. ആർ. നായിഡുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്.