NATIONAL

Bihar Election 2025 | ബിഹാർ തൂത്തുവാരി എൻഡിഎ; 202 സീറ്റുകളിൽ ലീഡ്, നിതീഷ് കുമാർ തുടരും, മഹാസഖ്യം തരിപ്പണം

90 സീറ്റുകളിൽ ലീഡുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാനുള്ള ഒരുക്കത്തിലാണ്.

ന്യൂസ് ഡെസ്ക്

ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 243 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത് മണി മുതല്‍ തന്നെ ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങും.

എന്‍ഡിഎയും ഇന്‍ഡ്യ സഖ്യവും വിജയ പ്രതീക്ഷയിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് വിജയ പ്രതീക്ഷ നല്‍കുമ്പോള്‍ ഇന്‍ഡ്യ സഖ്യം പൂര്‍ണമായും എക്‌സിറ്റ് പോള്‍ ഫലഭങ്ങളെ തള്ളുകയാണ്.

വോട്ടിങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിഹാറില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജയുമായി ബിജെപി പ്രവര്‍ത്തകര്‍.

വോട്ടെണ്ണലിന് മുന്നോടിയായി പട്‌നയിലെ എ.എന്‍. കോളേജില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍.

ബിഹാറില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ.

''സംസ്ഥാനം മാറ്റത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ഉച്ചയോടെ എല്ലാം വ്യക്തമാകും. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വരും''

ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പും ഇന്നുവരെ കള്ളം പറഞ്ഞും മണിപവര്‍ കാണിച്ചും മോഷ്ടിച്ചുമല്ലാതെ വിജയിക്കാനായിട്ടില്ല-  പപ്പു യാദവ്

''പൊതുജനം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് മഹാഗഡ്ബന്ധനിലാണെന്ന കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എന്‍ഡിഎ സഖ്യത്തിനെതിരെ വലിയ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്. അവര്‍ക്ക് വേണ്ടത് ഒരു മാറ്റമാണ്''

ബിഹാറില്‍ 243 സീറ്റുകളില്‍ 122 സീറ്റുകളാണ് ഭൂരിപക്ഷം പിടിക്കാന്‍ വേണ്ടത്. 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റല്‍ ബാലറ്റുകളാണ്. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങും.

വോട്ടെണ്ണല്‍ എട്ട് മണിക്ക് തന്നെ ആരംഭിക്കും, എല്ലാ സ്‌ട്രോങ്ങ് റൂമുകള്‍ക്ക് പുറത്തും ശക്തമായ സുരക്ഷ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്- ഗയ എസ്എസ്പി ആനന്ദ് കുമാര്‍

എട്ട് മണിയോടെ ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങും

ആദ്യ മിനിറ്റുകളിൽ എൻഡിഎയ്ക്ക് മുന്നേറ്റം

ആദ്യ മിനിറ്റുകളിൽ തന്നെ എൻഡിഎ ലീഡ് എടുക്കുന്ന കാഴ്ചയാണ് ബിഹാറിൽ കാണാനായത്.

എൻഡിഎ - 24

മഹാഗഢ്‌ബന്ധൻ - 13

മറ്റുള്ളവർ - 3

തേജസ്വി യാദവ് മുന്നിൽ

എൻഡിഎ - 59   മഹാഗഢ്‌ബന്ധൻ - 31   മറ്റുള്ളവർ - 4

തപാൽ വോട്ടുകളിൽ എൻഡിഎ മുന്നേറ്റം

"എൻ‌ഡി‌എ സർക്കാർ 200ലധികം സീറ്റുകൾ നേടും"

"എൻ‌ഡി‌എ സർക്കാർ 200 ലധികം സീറ്റുകൾ നേടും," ബീഹാർ തിരഞ്ഞെടുപ്പിൽ വിജയം പ്രവചിച്ച് പ്രേം കുമാർ.

 Bihar Election Results 2025 | പോസ്റ്റൽ വോട്ടിൽ കുതിപ്പ് തുടർന്ന് എൻഡിഎ

രാവിലെ എട്ടു മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ എൻഡിഎ ലീഡ് എടുക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്ന് കാണാനാകുന്നത്.

എൻഡിഎ - 74

മഹാഗഢ്‌ബന്ധൻ - 46 

മറ്റുള്ളവർ - 5

മഹാഗഢ്ബന്ധൻ സർക്കാർ രൂപീകരിക്കുമെന്ന് തേജസ്വി യാദവ്

"ഇത് ജനങ്ങളുടെ വിജയമായിരിക്കും," ബീഹാറിൽ മഹാഗഢ്ബന്ധൻ സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തേജസ്വി യാദവ്.

Bihar Election Results 2025 | ഏറ്റവും പുതിയ സീറ്റ് നില

എൻഡിഎ - 96

മഹാഗഢ്‌ബന്ധൻ - 69

മറ്റുള്ളവർ - 9

Bihar Election Results 2025 | സെഞ്ച്വറിയടിച്ച് എൻഡിഎ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ സെഞ്ച്വറിയടിച്ച് എൻഡിഎ. ആർജെഡിയും ബിജെപിയും എൽജെപിയും ചേരുന്ന എൻഡിഎ മുന്നണി നിലവിൽ ട്രെൻഡിങ് നിലനിർത്തുകയാണ്. തൊട്ടുപിന്നാലെ വിടാതെ പിന്തുടർന്ന് മഹാഗഢ്ബന്ധനും പ്രതീക്ഷകൾ നിലനിർത്തുന്നുണ്ട്.

എൻഡിഎ - 117

മഹാഗഢ്‌ബന്ധൻ - 93

മറ്റുള്ളവർ - 12

Bihar Election 2025 | ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം

എൻഡിഎ - 117

മഹാഗഢ്‌ബന്ധൻ - 93

മറ്റുള്ളവർ - 12

മഹുവ മണ്ഡലത്തിൽ തേജ് പ്രതാപ് പിന്നിൽ

"65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാൽ എന്ത് ജനാധിപത്യം"; ബിജെപിക്കെതിരെ മാണിക്കം ടാഗോർ

പ്രതിപക്ഷത്തെ 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ എന്ത് അത്ഭുതം സംഭവിക്കാനാണെന്ന് ലോകസഭാ എംപി മാണിക്കം ടാഗോർ. കളി തുടങ്ങുന്നതിന് മുൻപ് വിജയിയെ പ്രഖ്യാപിച്ചാൽ അതിൽ എന്ത് ജനാധിപത്യമാണുള്ളത് എന്നാണ് മാണിക്കം ടാഗോറിൻ്റെ എക്സ് പോസ്റ്റ്.

Bihar Election 2025 | കേവല ഭൂരിപക്ഷത്തിലേക്ക് എൻഡിഎ

എൻഡിഎ - 122

മഹാഗഢ്‌ബന്ധൻ - 92

മറ്റുള്ളവർ - 6

Bihar Election 2025 | ദീപ മാഞ്ചി ലീഡ് ചെയ്യുന്നു

ഇമാംഗഞ്ചിൽ ജിതൻ റാം മാഞ്ചിയുടെ മരുമകൾ ദീപ മാഞ്ചി ലീഡ് ചെയ്യുന്നു. ഹിന്ദുസ്ഥാനി അവാം മോർച്ച സ്ഥാനാർത്ഥിയാണ്.

Bihar Election 2025 | ഒന്നാം ഘട്ട വോട്ട് എടുപ്പ് നടന്ന മേഖലയിൽ 51 സീറ്റിൽ എൻഡിഎ ലീഡ് ചെയ്യുന്നു

Bihar Election 2025 | നൂറിലേക്ക് മഹാഗഢ്‌ബന്ധൻ

എൻഡിഎ - 135

മഹാഗഢ്‌ബന്ധൻ - 98

മറ്റുള്ളവർ - 4

Bihar Election 2025 | ബിജെപി ആസ്ഥാനത്ത് മധുരപലഹാരങ്ങൾ തയ്യാറാക്കുന്നു

ബിഹാറിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് എൻഡിഎ മുന്നേറുമ്പോൾ ബിജെപി ആസ്ഥാനത്ത് മധുരപലഹാരങ്ങൾ തയ്യാറാക്കുന്നു.

Bihar Election 2025 | ലീഡുമായി കുതിച്ച് എൻഡിഎ

എൻഡിഎ - 139

മഹാഗഢ്‌ബന്ധൻ - 85

മറ്റുള്ളവർ - 6

Bihar Election 2025 | ബിഹാറിൽ കോൺഗ്രസ് തകർന്നടിയുന്നു

ബിഹാറിൽ കോൺഗ്രസ് തകർന്നടിയുന്നു. മഹാഗഢ്‌ബന്ധൻ സഖ്യത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്.

Bihar Election 2025 |ബിഹാറിൽ 'തുടർഭരണ മൂഡ്'

എൻഡിഎ - 155

മഹാഗഢ്‌ബന്ധൻ - 79

മറ്റുള്ളവർ - 6

Bihar Election 2025 | ഏറ്റവും പുതിയ സീറ്റ് നില

എൻഡിഎ - 160

മഹാഗഢ്‌ബന്ധൻ - 79

മറ്റുള്ളവർ - 5

Bihar Election 2025 | ഏറ്റവും പുതിയ സീറ്റ് നില

എൻഡിഎ - 157

മഹാഗഢ്‌ബന്ധൻ - 82

മറ്റുള്ളവർ - 5

എൻ‌ഡി‌എ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും: സഞ്ജയ് കുമാർ ഝാ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾക്കും ഞങ്ങൾക്ക് ലഭിച്ച പ്രതികരണത്തിനും അനുസൃതമാണെന്നും എൻ‌ഡി‌എ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നുവെന്നും ജെഡിയു. എൻ‌ഡി‌എയെ നയിക്കുന്ന ജെ‌ഡി‌യു ദേശീയ വർക്കിംഗ് പ്രസിഡൻ്റും എംപിയുമായ സഞ്ജയ് കുമാർ ഝാ ആണ് ആഹ്ളാദമറിയിച്ച് രംഗത്തെത്തിയത്.

"മഹാഗഢ്ബന്ധനിൽ ആളുകൾ പരസ്പരം വകുപ്പുകൾ വിതരണം ചെയ്യുകയായിരുന്നു. അവർ സത്യപ്രതിജ്ഞാ തീയതി വരെ തീരുമാനിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ ജനവിധി തീരുമാനിക്കുന്നത് ജനങ്ങളാണ്. ഞങ്ങൾ കളത്തിലായിരുന്നു. നിതീഷ് ജി റോഡിൽ ആളുകളെ കണ്ടു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമുള്ള ആളുകളുടെ മുഖത്തെ സന്തോഷത്തിലൂടെയും ഞങ്ങൾക്ക് ലഭിച്ച പ്രതികരണവും മുഴുവൻ ബീഹാറിലെയും ജനങ്ങൾക്ക് വീണ്ടും ഒരു എൻ‌ഡി‌എ സർക്കാർ വേണമെന്നും, നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകണമെന്നും ഞങ്ങൾക്ക് തോന്നി," സഞ്ജയ് കുമാർ ഝാ പറഞ്ഞു.

"മോദിയും നിതീഷ് കുമാറും ചെയ്തുകാട്ടി, ആർജെഡിയുടെ സ്വഭാവം ജനങ്ങൾക്ക് മനസിലായി"

ബിഹാറിലെ ജനങ്ങൾക്ക് ആർജെഡിയുടെ സ്വഭാവം എന്താണെന്ന് മനസ്സിലായെന്നാണ് ഫലം സൂചിപ്പിക്കുന്നതെന്ന് ദനാപൂർ ബിജെപി സ്ഥാനാർഥി രാം കൃപാൽ യാദവ്. “ആർജെഡി നിരാശരാണ്. പോളിംഗ് കഴിഞ്ഞയുടനെ തങ്ങൾ സർക്കാർ രൂപീകരിക്കില്ലെന്ന് അവർ മനസ്സിലാക്കി. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മികച്ച ഭരണം കാഴ്ചവച്ചത് കൊണ്ട് തന്നെ എൻഡിഎ വീണ്ടും വിജയിക്കുമെന്ന് വോട്ടെടുപ്പിന് ശേഷം വ്യക്തമായി. നിതീഷ് കുമാറിലുള്ള ജനങ്ങളുടെ വിശ്വാസത്തിൻ്റെ ഫലമാണ് ഈ ട്രെൻഡുകൾ,” രാം കൃപാൽ യാദവ് പറഞ്ഞു.

ബിഹാറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ മത്സരം

ബിഹാറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ബിജെപിയും ജെഡിയുവും തമ്മിൽ പൊരിഞ്ഞ പോരാട്ടം. നിലവിൽ ബിജെപി 72 സീറ്റുകളിലും ജെഡിയും 75 സീറ്റുകളിലും മുന്നിലാണ്.

Bihar Election 2025 | പാർട്ടികളും ലീഡ് നിലയും

BJP - 71

JDU - 71

LJP - 14

HAM - 3

RLM - 1

RJD - 59

CONG - 14

CPIML - 2

VIP - 1

CPI - 1

CPIM - 1

IIP - 0

Bihar Election 2025 | ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 175

മഹാഗഢ്‌ബന്ധൻ - 64

മറ്റുള്ളവർ - 4

പാർട്ടികളും ലീഡ് ചെയ്യുന്ന സീറ്റുകളും

BJP - 78

JDU - 74

LJP - 18

HAM - 4

RLM - 1

RJD - 47

CONG - 12

CPIML - 4

VIP - 1

CPI - 1

CPIM - 1

IIP - 0

Bihar Election 2025 | ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 181

മഹാഗഢ്‌ബന്ധൻ - 58

മറ്റുള്ളവർ - 4

BJP - 76

JDU - 79

LJP - 21

HAM - 4

RLM - 1

RJD - 44

CONG - 7

CPIML - 5

VIP - 0

CPI - 1

CPIM - 1

IIP - 0

ഏഴിടത്ത് ഇടതു പാർട്ടികൾ ലീഡ് ചെയ്യുന്നു

ബിഹാറിൽ സിപിഐഎംഎൽ അഞ്ചിടത്തും സിപിഐയും സിപിഐഎമ്മും ഓരോയിടത്തും ലീഡ് ചെയ്യുന്നു.

Bihar Election 2025 | ബിഹാറിൽ എൻഡിഎ തരംഗം

എൻഡിഎ - 192

മഹാഗഢ്‌ബന്ധൻ - 48

മറ്റുള്ളവർ - 3

പാർട്ടികളും ലീഡ് ചെയ്യുന്ന സീറ്റുകളും

BJP - 80

JDU - 84

LJP - 23

HAM - 4

RLM - 1

RJD - 35

CONG - 5

CPIML - 7

VIP - 0

CPI - 0

CPIM - 1

IIP - 0

നടക്കുന്നത് ഗ്യാനേഷ് കുമാറും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള പോരാട്ടമെന്ന് കോൺഗ്രസ്

ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ വിമർശിച്ച് കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെ ഏൽപ്പിച്ച പണി വൃത്തിയായി ചെയ്തുവെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. നടക്കുന്നത് ഗ്യാനേഷ് കുമാറും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ആദ്യ ട്രെൻഡുകളിൽ തന്നെ ഗ്യാനേഷ് ബിഹാറിലെ ജനങ്ങൾക്കെതിരാണെന്ന് വ്യക്തമായെന്നും കോൺഗ്രസ് വക്താവ് വിമർശിച്ചു.

നിതീഷിൻ്റെ മാസ്റ്റർ സ്ട്രോക്ക്, തിരിച്ചടിയിൽ പതറി ആർജെഡി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവും ബിജെപിയും നടത്തുന്ന അവിശ്വസനീയ കുതിപ്പിൽ തളർന്ന് ആർജെഡി. ആർജെഡിക്ക് 2020ൽ ലഭിച്ചത് 75 സീറ്റുകളായിരുന്നു എങ്കിൽ നിലവിൽ 36 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്. കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ഇടതു പാർട്ടികൾ ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

ലീഡ് നിലയിൽ കോൺഗ്രസ്സിനേക്കാൾ സീറ്റ് നേടി ഇടത് പാർട്ടികൾ

Bihar Election 2025 | ബിഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. 85 ഇടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിയു 76 സീറ്റുകളിൽ ലീഡുമായി രണ്ടാമതാണ്. എൽജെപി 23 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.

BJP - 85

JDU - 76

LJP - 23

HAM - 4

RLM - 3

RJD - 33

CONG - 7

CPIML - 6

VIP - 0

CPI - 0

CPIM - 1

IIP - 0

പാറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങി ജെഡിയു അണികൾ - വീഡിയോ

ബിഹാറിൽ ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി എംപി

"ഇത് ബീഹാറിലെ പൊതുജനങ്ങളുടെ വിജയമാണ്. ഇവിടെ ഒരു ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് വ്യക്തമാണ്. ഇവിടുത്തെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ," ബിജെപി എംപി ദീപക് പ്രകാശ് - വീഡിയോ

പട്നയിൽ ആവേശക്കടലായി ജെഡിയു ആസ്ഥാനം - വീഡിയോ

പട്നയിലെ ജെഡിയു ഓഫീസിന് പുറത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ അനുയായികൾ ആഹ്ളാദ പ്രകടനം നടത്തുന്നു. "ഞങ്ങൾ നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നു. ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിനെ വിജയിപ്പിച്ചു. ഞങ്ങൾ ഇവിടെ ഹോളിയും ദീപാവലിയും ആഘോഷിക്കും," ജെഡിയു നേതാവ് ചോട്ടു സിംഗ് പറഞ്ഞു - വീഡിയോ

Bihar Election 2025 | ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 188

മഹാഗഢ്‌ബന്ധൻ - 51

മറ്റുള്ളവർ - 4

പാർട്ടികളും ലീഡ് ചെയ്യുന്ന സീറ്റുകളും

BJP - 87

JDU - 75

LJP - 19

HAM - 4

RLM - 3

RJD - 36

CONG - 6

CPIML - 7

VIP -0

CPI - 1

CPIM - 1

IIP - 0

Bihar Election 2025 | ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 191

മഹാഗഢ്‌ബന്ധൻ - 48

മറ്റുള്ളവർ - 4

രാഘോപൂരിൽ നേരിയ ലീഡ് തിരിച്ചുപിടിച്ച് തേജസ്വി യാദവ്

പട്നയിലെ ജെഡിയു ആസ്ഥാനത്ത് ആഘോഷം തുടരുന്നു - വീഡിയോ

ബിഹാർ തെരഞ്ഞെടുപ്പ് നേരത്തെ അട്ടിമറിക്കപ്പെട്ടത്, ഗ്യാനേഷ് കുമാറിൻ്റെ അനുഗ്രഹത്താൽ ജയിച്ചതിന് എൻഡിഎയെയും മോദിജിയെയും അഭിനന്ദിക്കണം: ആം ആദ്മി പാർട്ടി

Bihar Election 2025 | ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 194

മഹാഗഢ്‌ബന്ധൻ - 44

മറ്റുള്ളവർ - 5

BJP - 88

JDU - 78

LJP - 21

HAM - 4

RLM - 3

RJD - 32

CONG - 4

CPIML - 6

VIP -0

CPI - 1

CPIM - 1

IIP - 0

Bihar Election 2025 | 200ലേക്ക് കുതിക്കുമോ എൻഡിഎ?

എൻഡിഎ - 198

മഹാഗഢ്‌ബന്ധൻ - 39

മറ്റുള്ളവർ - 6

BJP - 90

JDU - 80

LJP - 20

HAM - 4

RLM - 4

RJD - 29

CONG - 5

CPIML - 4

VIP -0

CPI - 0

CPIM - 1

IIP - 0

ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ലീഡ് 200 തൊട്ടു

എൻഡിഎ - 200

മഹാഗഢ്‌ബന്ധൻ - 37

മറ്റുള്ളവർ - 6

BJP - 90

JDU - 81

LJP - 21

HAM - 4

RLM - 4

RJD - 28

CONG - 4

CPIML - 4

VIP -0

CPI - 0

CPIM - 1

IIP - 0

പാറ്റ്നയിൽ ആട്ടവും പാട്ടുമായി ബിജെപിയുടെ വിജയം ആഘോഷിക്കുന്ന പാർട്ടി പ്രവർത്തകർ - വീഡിയോ

Bihar Election 2025 | ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 208

മഹാഗഢ്‌ബന്ധൻ - 28

മറ്റുള്ളവർ - 07

BJP - 95

JDU - 85

LJP - 19

HAM - 5

RLM - 4

RJD - 25

CONG - 1

CPIML - 2

CPIM - 1

VIP -0

CPI - 0

IIP - 0

Bihar Election 2025 | ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 202

മഹാഗഢ്‌ബന്ധൻ - 35

മറ്റുള്ളവർ - 06

BJP - 91

JDU - 83

LJP - 19

HAM - 5

RLM - 4

RJD - 27

CONG - 5

CPIML - 2

CPIM - 1

VIP -0

CPI - 0

IIP - 0

നിതീഷ് കുമാറിൻ്റെ 'ഗെയിം ഓഫ് ത്രോൺസ്'

ഈ 'നിതീഷ് കുമാർ ഫാക്ടർ' എന്താണെന്ന് മനസിലാക്കാൻ ബിജെപി നേരത്തെ പരമാവധി ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ മോദി തരംഗത്തിൽ അധികാരത്തിൽ എത്തിയതിന് ബിഹാറിൽ രാഷ്ട്രീയമായി ഏറെ മുന്നേറാമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപി ജെഡിയുവിനെ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ 2015ൽ നിതീഷ് എൻഡിഎ വിട്ട് പുറത്തുവന്നു.

തേജസ്വി യാദവ് 13,903 വോട്ടുകള്‍ക്ക് മുന്നില്‍

ആർജെഡി നേതാവ് തേജസ്വി യാദവ് 13,903 വോട്ടുകള്‍ക്ക് മുന്നില്‍. വോട്ടെണ്ണല്‍ 25ാം റൗണ്ടിലാണ്. ഇനി അഞ്ച് റൗണ്ടുകൾ മാത്രമാണ് ശേഷിക്കുന്നത്. നേരത്തെ രണ്ടായിരം വോട്ടുകൾക്ക് തേജസ്വി പിന്നോട്ടു പോയിരുന്നു.

തേജ് പ്രതാപ് യാദവ് വൻ പരാജയത്തിലേക്ക്

ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് വൻ പരാജയത്തിലേക്ക്. മഹുവയിൽ മൂന്നാം സ്ഥാനത്തുള്ള തേജ് പ്രതാപ് നിലവിൽ 27,000 വോട്ടുകൾക്ക് പുറകിലാണ്.

Bihar Election 2025 | ഫലപ്രഖ്യാപനം ഉടനെയെത്തും, ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 204

മഹാഗഢ്‌ബന്ധൻ - 33

മറ്റുള്ളവർ - 06

BJP - 91

JDU - 84

LJP - 20

HAM - 5

RLM - 4

RJD - 25

CONG - 5

CPIML - 2

CPIM - 1

VIP -0

CPI - 0

IIP - 0

Bihar Election 2025 | ഡബിൾ സെഞ്ച്വറി നഷ്ടമാകുമോ? ഏറ്റവും പുതിയ ലീഡ് നില

എൻഡിഎ - 202

മഹാഗഢ്‌ബന്ധൻ - 35

മറ്റുള്ളവർ - 06

BJP - 91

JDU - 83

LJP - 19

HAM - 5

RLM - 4

RJD - 25

CONG - 6

CPIML - 2

CPIM - 1

VIP -0

CPI - 0

IIP - 1

SCROLL FOR NEXT