ഡൽഹി വിമാനത്താവളം Source: Social Media
NATIONAL

ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ദിരാ ഗാന്ധി എയർപോർട്ടിനും നഗരത്തിലെ വിവിധ സ്കൂളുകൾക്കും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ടെററൈസ് 111 എന്ന ഗ്രൂപ്പാണ് ബോംബ് വെച്ചതെന്ന് അവകാശപ്പെട്ടാണ് സന്ദേശമെത്തിയത്. 24 മണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടാകും എന്നും സന്ദേശത്തിലുണ്ട്.

സ്ഥലത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. ഇമെയിലിലെ ഉള്ളടക്കം വ്യാജമായിരിക്കാമെന്ന് പൊലീസ് വിശേഷിപ്പിച്ചു. എന്നാൽ, പൂർണമായ അന്വേഷണം തുടരുകയാണ്. വിവിധ സംഘടനകളുടെ 100 മുതൽ 150 വരെ ഇ-മെയിൽ വിലാസങ്ങളിലേക്കാണ് ഭീഷണി മെയിൽ ലഭിച്ചത്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അന്വേഷണം തുടരുന്നു.

അതേസമയം, ഡൽഹിയിലെ രണ്ട് സ്‌കൂളുകളിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ദ്വാരകയിലെ സിആർപിഎഫ് പബ്ലിക് സ്‌കൂൾ, കുത്തബ് മിനാറിനടുത്തുള്ള സർവോദയ വിദ്യാലയം എന്നിവയ്ക്ക് നേരെയുണ്ടായ ബോംബ് ഭീഷണി സമഗ്രമായ തിരച്ചിലുകൾക്ക് ശേഷം ഡൽഹി ഫയർ സർവീസസ് വ്യാജമാണെന്ന് പ്രഖ്യാപിച്ചു.

SCROLL FOR NEXT