Source: Meta AI, Bombay High Court
NATIONAL

"ഐ ലവ് യു പറഞ്ഞാൽ പീഡനക്കുറ്റമാകില്ല"; യുവാവിനെ പോക്സോ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി

പെൺകുട്ടിയോട് ഐ ലവ് യു എന്ന് പറയുകയും അവളുടെ കൈയ്യിൽ പിടിച്ചെന്നും മാത്രം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ കോടതി വിധി.

Author : ന്യൂസ് ഡെസ്ക്

2015ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണവിധേയനായ 27 വയസുകാരനെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് തിങ്കളാഴ്ച കുറ്റവിമുക്തനാക്കി. പെൺകുട്ടിയോട് "ഐ ലവ് യു" എന്ന് പറയുകയും അവളുടെ കൈയ്യിൽ പിടിച്ചെന്നും മാത്രം കണ്ടെത്തിയ സാഹചര്യത്തിൽ യുവാവിനെതിരെ പീഡനക്കേസ് ചുമത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെയാണ് നാഗ്പൂര്‍ ബെഞ്ചില്‍ വിധി പറഞ്ഞത്. 2017 ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് തടഞ്ഞു നിര്‍ത്തി "ഐ ലവ് യൂ" എന്ന് പറഞ്ഞുവെന്നും, നിര്‍ബന്ധിച്ച് പേര് പറയിപ്പിച്ചുവെന്നുമാണ് കേസ്. എന്നാല്‍ ഐ ലവ് യൂ എന്ന് പറഞ്ഞതിന് പിന്നില്‍ ലൈംഗിക ഉദേശ്യമില്ലെങ്കില്‍ കുറ്റമാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

നേരത്തെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ) എന്നിവ പ്രകാരവും പോക്സോ നിയമത്തിലെ സെക്ഷൻ 8 (ലൈംഗിക പീഡനം) പ്രകാരവും നേരത്തെ സെഷൻസ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചിരുന്നു.

SCROLL FOR NEXT