ധർമസ്ഥലയിലെ ദൃശ്യങ്ങൾ  Source: News Malayalam 24x7
NATIONAL

ധര്‍മസ്ഥലയില്‍ കണ്ടെത്തിയ അസ്ഥി പുരുഷൻ്റേത്; അധികം പഴക്കമില്ലാത്ത മൃതദേഹമെന്ന് കണ്ടെത്തൽ

ഏകദേശം ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

മംഗലാപുരം: ധര്‍മസ്ഥലയില്‍ ഇന്നലെ കണ്ടെത്തിയ അസ്ഥി പുരുഷൻ്റേത് സ്ഥിരീകരണം. അധികം പഴക്കമില്ലാത്ത മൃതദേഹമാണ് ഇതെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇയാൾ ജീവനൊടുക്കിയതാണെന്നാണ് സൂചന. മൃതദേഹത്തിൻ്റെ അടുത്ത് മുണ്ടും ഷർട്ടും കയറും കണ്ടെത്തിയിട്ടുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ 10 വരെയുള്ള പോയിൻ്റുകളിലാണ് തെരച്ചിൽ നടത്തിയിരുന്നത്. എന്നാൽ ഇന്നലെ നടത്തിയ തെരച്ചിൽ കാടിനുള്ളിലെ മറ്റൊരു പോയിൻ്റിലായിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

11,12,13 പോയിൻ്റുകളാണ് ഇനി പരിശോധിക്കാനുള്ളത്. ഇതിനപ്പുറം സാക്ഷി ആവശ്യപ്പെടുന്ന സ്ഥലത്തും തെരച്ചിൽ നടത്തും. ഇന്നലെ പുതിയ പോയിൻ്റിൽ നിന്നും ലഭിച്ച അസ്ഥിഭാഗങ്ങൾ ഇന്ന് ബാഗ്ലൂരിലെ എസ്.എൽ ലാബിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ ഈ കാട്ടിൽ നിന്നും ലഭിക്കുമെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടൽ. അഭിഭാഷകൻ്റെ ആവശ്യപ്രകാരം റഡാർ ഉപയോഗിച്ചുള്ള പരിശോധനയുടെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT