ഡൽഹിയിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടം; കെട്ടിട ഉടമ അറസ്റ്റിൽ  
NATIONAL

ഡൽഹിയിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടം; കെട്ടിട ഉടമ അറസ്റ്റിൽ

രാജസ്ഥാനിൽ നിന്നാണ് കെട്ടിട ഉടമ ഹരിറാം അറസ്റ്റിലായത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്ന് ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ ഏഴായി. ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയിലായതിനാൽ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ കെട്ടിട ഉടമ ഹരിറാം ഗുപ്ത പൊലീസ് പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ രാജസ്ഥാനിലെ ബിവാഡിയിൽ നിന്നാണ് പിടികൂടിയത്.

ഇയാളെ കണ്ടെത്താൻ ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അപകടത്തെ ത്തുടർന്ന് എംസിഡി ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ അഞ്ച് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

SCROLL FOR NEXT