ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ച് 10 പേര്‍ മരണം. 20 പേര്‍ പേര്‍ പരിക്കേറ്റ് ചികിത്സയില്‍. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് അപകടമുണ്ടായത്. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പൊതു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
നാഗ്പൂര്‍ റോഡിലെ സിമാരിയയ്ക്കടുത്ത് വച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് അജയ് പാണ്ഡേ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് പാണ്ഡേ പറഞ്ഞു.
40 യാത്രക്കാരായിരുന്നു അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.