തമിഴ്നാട്ടിലെ കൂടല്ലൂരിൽ സർക്കാർ ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി ഏഴു പേർ മരിച്ചു. ബസിൻ്റെ ടയർ പൊട്ടിയതാണ് അപകട കാരണം. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തമിഴ്നാട് കൂടല്ലൂരിലെ നാഷണൽ ഹൈവേയിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ ബസ് റോഡ് മീഡിയനും തകർത്ത് ഒരു എസ്‌യുവിയിലും കാറിലും ഇടിക്കുകയായിരുന്നു. മരിച്ചവർ 7 പേരും കാറുകളിലെ യാത്രക്കാരാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.