NATIONAL

പശ്ചിമ ബംഗാള്‍: ഋതബ്രത ബാനര്‍ജിയുടെ പ്രതിപക്ഷ നേതൃ സ്ഥാനം തെറിച്ചു

കല്‍ക്കട്ട ഹൈക്കോടതിയാണ് നിയമനം റദ്ദാക്കിയത്; മമത വിഭാഗത്തിന്റെ ഹര്‍ജിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വിമത വിഭാഗത്തിന് തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. പ്രതിപക്ഷ നേതാവായി ഋതബ്രത ബാനര്‍ജിയുടെ നിയമനം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയതാണ് വിമത വിഭാഗത്തിന് തിരിച്ചടിയായിരിക്കുന്നത്. ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച നിയമസഭാ സ്പീക്കറുടെ തീരുമാനം നിലനില്‍ക്കില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. അതോടൊപ്പം, പ്രതിപക്ഷ നേതാവിന്റെ നിയമനം പുനഃപരിശോധിക്കണമെന്നും പത്ത് ദിവസത്തിനകം പുനഃപരിശോധന പൂര്‍ത്തിയാക്കണമെന്നും സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിട്ടുണ്ട്.

കൂടാതെ, വിഷയത്തില്‍ പുതിയ തീരുമാനമെടുക്കുമ്പോള്‍ വ്യക്തമായ കാരണങ്ങള്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വിഭാഗത്തിന്റെ ഹര്‍ജിയിലാണ് നടപടി. അഖ്‌റുസ്സമാനെ പ്രതിപക്ഷ ചീഫ് വിപ്പായി നിയമിച്ച തീരുമാനവും ഹൈക്കോടതി റദ്ദാക്കി.

SCROLL FOR NEXT