Source: Social media
NATIONAL

'നായ്ക്കളെ നേരിടാൻ പൂച്ചകളെ വളർത്താം'; മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി

നായ്ക്കളും പൂച്ചകളും ശത്രുക്കളാണല്ലോ എന്നും കോടതി ചോദിച്ചു

Author : വിന്നി പ്രകാശ്

തെരുവുനായ വിഷയത്തിൽ മൃഗസ്‌നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രിംകോടതി. സ്ഥാപന പരിസരത്തെ നായ്ക്കളെ നേരിടാന്‍ പൂച്ചകളെ വളര്‍ത്താമെന്നായിരുന്നു സുപ്രിം കോടതിയുടെ പരിഹാസം. നായ്ക്കളും പൂച്ചകളും ശത്രുക്കളാണല്ലോ എന്നും കോടതി ചോദിച്ചു.

തെരുവുനായ പ്രശ്നം ഒഴിവാക്കാൻ നായ്ക്കൾക്ക് കൗൺസിലിങ് നൽകണോയെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമർശം. ഒരു നായ കടിക്കാനുള്ള മൂഡിലാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. സ്കൂളുകൾ. ആശുപത്രികൾ, കോടതികൾ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ്ക്കൾ എന്തിന് ഉണ്ടാകണമെന്നും ഇത്തരം സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റുന്നതിൽ ആർക്കാണ് എതിർപ്പെന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം, തെരുവുനായ്ക്കള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്ന മൃഗസ്നേഹികളുടെ വാദം കോടതി തള്ളി. തെരുവുകളില്‍ നിന്ന് നായ്ക്കളെ നീക്കം ചെയ്യാനല്ല, നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നാണ് നിർദേശമെന്നും സുപ്രിം കോടതി പറഞ്ഞു.

SCROLL FOR NEXT