Source: Files
NATIONAL

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

മേഖലാടിസ്ഥാനത്തിൽ 95.62 % വിജയം നേടി തിരുവനന്തപുരമാണ് ഒന്നാമത്...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in, results.cbse.nic.in എന്നീ പോർട്ടലുകൾ വഴി വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ, ഡിജി ലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം ലഭ്യമാകും. ഈ വർഷത്തെ ആകെ വിജശതമാനം 85.20% ആണ്. കഴിഞ്ഞ വർഷം ഇത് 88.39% ആയിരുന്നു.

മേഖലാടിസ്ഥാനത്തിൽ 95.62 % വിജയം നേടി തിരുവനന്തപുരമാണ് ഒന്നാമത്. ഇതിന് തൊട്ട് പിന്നാലെ ചെന്നൈ (93.84%), ബെംഗളൂരു (93.19 %) എന്നീ മേഖലകളാണ് ഉള്ളത്. ഡൽഹി വെസ്റ്റ് (92.34 %), ഡൽഹി ഈസ്റ്റ് (91.73 %) എന്നീ മേഖലകളും മികച്ച വിജയം രേഖപ്പെടുത്തി. 72.43% വിജയം മാത്രമുള്ള പ്രയാഗ്‌രാജ് ആണ് പട്ടികയിൽ ഏറ്റവും പിന്നിലുളളത്.

ഇത്തവണ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് പരീക്ഷകൾ നടന്നത്.

SCROLL FOR NEXT