ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി നിർമല സീതാരാമന്റെ സാരിയും കൗതുകമുണർത്തുന്നുണ്ട്. ഇത്തവണ തന്റെ 9-ാം ബജറ്റിൽ കട്ടം- കള്ളി കാഞ്ചീപുരം സാരി ധരിച്ചാണ് ധനമന്ത്രി എത്തിയത്. തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതാണ് കൗതുകമാകുന്നത്. തമിഴ്‌നാട് സ്വദേശി ആയതുകൊണ്ടു തന്നെ ധനമന്ത്രിയുടെ ഇത്തവണത്തെ കാഞ്ചീപുരം സാരിയും ചർച്ചയാകുകയാണ്.
പർപ്പിൾ കളർ സാരിയിൽ സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുണ്ട്. കൈകൊണ്ട് നെയ്‌ത കാഞ്ചീപുരം സിൽക്ക് സാരിയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. തമിഴിൽ 'കട്ടം' എന്നറിയപ്പെടുന്നത് ഇളം സ്വർണ്ണ തവിട്ട് നിറത്തിലുള്ള ചെക്കുകളാണ്. കോഫി ബ്രൗൺ ബോർഡറും നൂൽ കൊണ്ട് നിർമിച്ചതാണ്. ഏകദേശം 10000 മുതൽ മുകളിലേക്ക് വിലവരുന്നവയാണ് കട്ടം കള്ളി കാഞ്ചീപുരം സാരികൾ.
കഴിഞ്ഞ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഇത്തവണ ജന്മനാടിന്റെ ശൈലിയിലേക്ക് മാറി.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.
2019ലെ പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി മുതൽ 2025ലെ ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി മധുബനി സാരി വരെ വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയിരുന്നു. കഴിഞ്ഞ ബജറ്റുകളിൽ നിർമലാ സീതാരാമൻ ധരിച്ച സാരികൾ എതൊക്കെയെന്ന് നോക്കാം.
2019- പിങ്ക് മംഗള്‍ഗിരി സാരി
2020 - മഞ്ഞ സിൽക്ക് സാരി
2021 - പല നിറങ്ങൾ- പോച്ചപുളളി ഇകത് - തെലങ്കാന
2022 - ബ്രൗൺ - ബോംകൈ - ഒഡീഷ
2023 - ചുവപ്പ് - സിൽക്ക്
2024 ഫെബ്രുവരി 1 - നീല - ടസാർ സിൽക്ക്, കാന്ത എംബ്രോയിഡറി - പശ്ചിമബംഗാൾ ,
2024 ജൂലൈ - വെള്ള - മംഗൾഗിരി - ആന്ധ്ര
2025 - വെള്ള കൈത്തറി സാരി , മധുബനി ചിത്രപ്പണി - ബിഹാർ