NATIONAL

ഒടുവില്‍ സമരക്കാര്‍ക്ക് വഴങ്ങി; ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

റിട്ടയഡ് സുപ്രീം കോടതി ജഡ്ജി ബിഎസ് ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക.

Author : ന്യൂസ് ഡെസ്ക്

ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. റിട്ടയഡ് സുപ്രീം കോടതി ജഡ്ജി ബിഎസ് ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. സമരക്കാരുടെ ആവശ്യത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘര്‍ഷത്തില്‍ നാല് യുവാക്കള്‍ കൊല്ലപ്പെടുകയും 90 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക് അടക്കമുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താന്‍ ജയിലില്‍ തുടരുമെന്നും സോനം വാങ്ചുക് അറിയിച്ചിരുന്നു.

ലഡാക്കില്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ നിരോധനാജ്ഞ അടക്കം പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍നെറ്റ് നിരോധിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എല്‍എബി നേതാവ് സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴിലാണ് അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT