NATIONAL

ലാൻഡിങ് പേജ് വ്യൂവർഷിപ്പ് മാർക്കറ്റിങ്ങിന് മാത്രം ടെലിവിഷൻ റേറ്റിങ്ങിൽ കണക്കാക്കില്ല; നിർണായക പരിഷ്കാരങ്ങളുമായി കേന്ദ്രം

റേറ്റിങ്ങിലെ കൃത്രിമം തടയാനാണ് തീരുമാനമെന്ന് കേന്ദ്രം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഡൽഹി:ടെലിവിഷന്‍ റേറ്റിങ്ങില്‍ നിർണായക പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നടപടി. ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിനായി കണക്കാക്കില്ല. ലാൻഡിംഗ് പേജ് ഇനി മാർക്കറ്റിംഗ് ഉപകരണമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നുമാണ് വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം.

റേറ്റിങ്ങിലെ കൃത്രിമം തടയാനാണ് തീരുമാനമെന്ന് കേന്ദ്രം അറിയിച്ചു. റേറ്റിങ്ങിന്‍റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണവും കൂട്ടും. റേറ്റിംഗ് ഏജൻസികൾ 80,000 വീടുകളിൽ കൂടി മീറ്ററുകൾ ഘടിപ്പിക്കണമെന്നും ഡാറ്റയും അളക്കുന്ന രീതിയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

ടി വി റേറ്റിംഗ് ഏജൻസികൾക്കുള്ള ആസ്തി മാനദണ്ഡങ്ങളും വാർത്താ പ്രക്ഷേപണ മന്ത്രാലയം ലഘൂകരിച്ചു . ഡയറക്ടർ ബോർഡിലെ 50% ആളുകൾക്കും പ്രക്ഷേപകർ, പരസ്യ ദാതാക്കൾ, ഏജൻസികൾ എന്നിവരുമായി ബന്ധമുണ്ടാകാൻ പാടില്ലെന്നാണ് നിർദേശം.

SCROLL FOR NEXT