ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്രം. അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.
ലൈംഗിക ചുവയുള്ളതോ അശ്ലീലം നിറഞ്ഞതോ ആയ ഉള്ളടക്കങ്ങളിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കാന്‍ എക്‌സിന്റെ എഐ ആയ ഗ്രോക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയാണ് കേന്ദ്രത്തിന്റെ നടപടി. സംഭവത്തില്‍ 72 മണിക്കൂറിനുള്ളില്‍ നടപടി എടുത്തെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഗ്രോക്ക് ശക്തമായ കണ്ടന്റ് പോളിസി ഉറപ്പാക്കണമെന്നും ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടപ്പാക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകരമായ എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ശിക്ഷാ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.