NATIONAL

സംഘടനാ വിപുലീകരണത്തിന് സിജെപി; പുതിയ ദേശീയ നേതൃത്വവും സോണൽ കമ്മിറ്റികളും പ്രഖ്യാപിച്ചു

ഈസ്റ്റ്, വെസ്റ്റ്, നോർത്ത് സോണുകളാക്കി തിരിക്കുകയും സംഘടനാ ജോയിന്റ് സെക്രട്ടറി, രണ്ട് ദേശീയ വക്താക്കൾ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഈസ്റ്റ്, വെസ്റ്റ്, നോർത്ത് സോണുകളാക്കി തിരിക്കുകയും സംഘടനാ ജോയിന്റ് സെക്രട്ടറി, രണ്ട് ദേശീയ വക്താക്കൾ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം താഴെത്തട്ടിൽ സാന്നിധ്യം ഉറപ്പിക്കുകയുമാണ് ലക്ഷ്യം. പ്രദേശിക തലത്തിൽ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും.

രേഖ ശർമ, അക്ഷയ് ഷിൻഡെ, പ്രേം ആകാശ്, അനം ഉസാമ, ബാലകൃഷ്ണ ശുക്ല എന്നിവരാണ് സംഘടനാ ജനറൽ സെക്രട്ടറിമാർ. സുധീർ സംഗ്വാൻ, സിദ്ധാർഥ് ഭരദ്വാജ് എന്നിവരെ ദേശീയ വക്താക്കളായും ചുമതലപ്പെടുത്തി. സെപ്തംബർ അഞ്ചിന് സിജെപി വീണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗേറ്റിൽ നിന്നും ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് തീരുമാനം. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് വിവരം.

രാജ്യത്തെ യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ കാര്യങ്ങളിലുള്ള വാഗ്ദാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

SCROLL FOR NEXT