ഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിൽ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം ലഭിച്ചു. ഏഴ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ്, ഉപാധികളോടെയുള്ള മോചനം. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.
ഇരുവരുടെയും കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്ന ഡൽഹി പൊലീസിൻ്റെ ആവശ്യം കോടതി തള്ളി. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്ന് സിജെപി നേതാക്കളെ തിഹാർ ജയിലിലേക്ക് മാറ്റി. ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചശേഷം നാളെയായിരിക്കും സൗരവിനെയും അശുതോഷിനെയും വിട്ടയക്കുകയെന്നാണ് സൂചന.