NATIONAL

രാജ്യതലസ്ഥാനത്ത് അസാധാരണ നടപടികള്‍; ബലം പ്രയോഗിച്ചും, വിമാനത്തില്‍ കയറിയും നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ വിമാനത്തില്‍വച്ചാണ് കസ്റ്റഡിയില്‍ എടുത്തത്

Author : ന്യൂസ് ഡെസ്ക്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, അസാധാരണ നടപടിയുമായി ഡല്‍ഹി പൊലീസ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ എത്തിയവരെയും, പ്രവര്‍ത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയാണ് പൊലീസ്.

ഇന്‍ഫ്ലുവന്‍സര്‍ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത്. സമരത്തിനായി ഡല്‍ഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ വിമാനത്തില്‍വച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. കേരള ഹൗസിൽനിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെയായിരുന്നു സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എം.വി. ഗോവിന്ദൻ, ബൃന്ദാ കാരാട്ട്, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ തുടങ്ങിയവരെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. പിണറായി വിജയനും ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇതിനൊപ്പം, ജന്തര്‍ മന്തര്‍, സന്‍സദ് മാര്‍ഗ്, കൊണാട്ട് പ്ലേസ് അടക്കമുള്ള സ്ഥലങ്ങളില്‍നിന്നും ആളുകളെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. ബസുകളില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്തിയാണ് പൊലീസിന്റെ നടപടി. ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്തവരെ കരുതല്‍ തടങ്കലില്‍ ആക്കാന്‍ പതിനഞ്ചോളം കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

SCROLL FOR NEXT