ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാജീവനക്കാരും തമ്മിൽ സംഘർഷം 
NATIONAL

നിരാഹാര സമര പന്തൽ പൊളിച്ചു; ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാജീവനക്കാരും തമ്മിൽ സംഘർഷം

സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരത്തിൻ്റെ ഭാഗമായാണ് പന്തൽ ഒരുക്കിയിരുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ ഇസ്ളാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമര പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് സംഘര്‍ഷം. ക്യാമ്പസിനുള്ളിൽ വച്ച് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി.

സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൻ്റെ ഭാഗമായാണ് പന്തൽ ഒരുക്കിയിരുന്നത്. ഈ മാസം 16 മുതലാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.

എന്നാല്‍ സംഘര്‍ഷം കനത്തതോടെ സര്‍വകലാശാലയിലെ റെഗുലര്‍ ക്ലാസുകൾ റദ്ദാക്കി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

SCROLL FOR NEXT