ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം, മണ്ണിടിച്ചിൽ  Source; X
NATIONAL

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, 14 പേരെ കാണാതായി; മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബിജെപി എംപി

മണ്ണിടിച്ചിലിൽ ബിജെപി എംപി അനിൽ ബലൂണി അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങവേയായിരുന്നു അപകടം.അനിൽ ബലൂണി തന്നെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നന്ദ്‌നഗറിൽ മേഘവിസ്ഫോടനം. സംഭവത്തിൽ 14 പേരെ കാണാനില്ല. അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. 20 പേർക്ക് പരിക്കേറ്റു. 35 ഓളം വീടുകൾ തകർന്നു. 200 പേരെ ദുരന്തം ബാധിച്ചതായാണ് പ്രഥമിക നിഗമനം. കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് തിവാരി പറഞ്ഞു.

പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അതിനിടെ മണ്ണിടിച്ചിലിൽ ബിജെപി എംപി അനിൽ ബലൂണി അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങവേയായിരുന്നു അപകടം.അനിൽ ബലൂണി തന്നെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.

SCROLL FOR NEXT