സി.ജെ. റോയ്  
NATIONAL

ഇൻകം ടാക്സ് റെയ്ഡിനു പിന്നാലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരുവിലുള്ള അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: മലയാളി വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയ് (57) ജീവനൊടുക്കിയ നിലയില്‍. ബെംഗളൂരുവിലെ ഓഫീസില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് റെയ്ഡിനു പിന്നാലെ സ്വയം വെടിയുതിര്‍ത്തതാണെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്‍കം ടാക്‌സ് പരിശോധനയ്ക്കിടെയാണ് വെടിയുതിര്‍ത്തത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഉടന്‍ തന്നെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്.

കൊച്ചിയിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. റോയ്‌യെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയ്. സിനിമാ നിർമാതാവ് കൂടിയാണ്.

അനോമി, മരക്കാർ അറബിക്കടലിന്റെ സിംഹം, കാസനോവ, ഐഡന്റിറ്റി, മേം ഹു മൂസ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവ്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT