NATIONAL

ബിഹാറിലെ 'ഓപ്പറേഷൻ താമര' പൊളിച്ച് കോൺഗ്രസ്; 6 എംഎൽഎമാരെ എൻഡിഎയിൽ എത്തിക്കാനുള്ള നീക്കം തടഞ്ഞ് കെ.സി. വേണുഗോപാൽ

ഇവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തി.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: ബിഹാറിലെ 'ഓപ്പറേഷൻ താമര' പൊളിച്ച് കോൺഗ്രസ്. ബിഹാറിലെ പിസിസി അധ്യക്ഷൻ രാജേഷ് റാം അടക്കം ആകെയുള്ള ആറ് എംഎൽഎമാരെയും എൻഡിഎയിൽ എത്തിക്കാനുള്ള ബിജെപി ശ്രമമാണ് കോൺഗ്രസ് പൊളിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ് ബിജെപി നീക്കം പൊളിച്ചതെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ ഡൽഹിയിൽ നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ആറ് ബിഹാർ എംഎൽഎമാർ പങ്കെടുത്തിരുന്നു. ഇവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തി.

"ബിഹാറിൽ എംഎൽഎമാർ എൻഡിഎയിൽ ചേർന്നു" എന്ന പ്രചരണം വ്യാജമാണെന്നും, ഇത് ബിജെപിയുടെ സ്ഥിരം പരിപാടിയാണ് എന്നും ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇന്നലത്തെ ബിഹാർ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ആറ് എംഎൽഎമാരും പങ്കെടുത്തെന്നും വേണുഗോപാൽ പറഞ്ഞു.

SCROLL FOR NEXT