NATIONAL

ഞാനും പാർട്ടിയും ഒരേ ദിശയിൽ, എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു: ശശി തരൂർ

നടന്നത് ക്രിയാത്മക ചർച്ചയായിരുന്നു എന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചകൾ നടത്തി ഇടഞ്ഞു നിന്നിരുന്നു കോൺഗ്രസ് എംപി ശശി തരൂർ. നടന്നത് ക്രിയാത്മക ചർച്ചയായിരുന്നു എന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

"ചർച്ച കഴിഞ്ഞു. രണ്ട് മണിക്കൂർ ഞാനും രാഹുൽജിയും ഖാർഗെജിയും എല്ലാം തുറന്ന് സംസാരിച്ചു. ക്രിയാത്മകമായ ചർച്ചയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചു. ഞാനും പാർട്ടിയും ഇപ്പോൾ ഒരേ ദിശയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും," ശശി തരൂർ പറഞ്ഞു.

SCROLL FOR NEXT