NATIONAL

പിന്നെയും ഇരുട്ടടി; രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ നിലവില്‍ വരും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രാജ്യത്ത് വീണ്ടും പാചക വാതക വിലയിൽ വൻ വർധനവ്. വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ നിലവില്‍ വരും.

ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയായും, കൊല്‍ക്കത്തയില്‍ 53.50 രൂപ വര്‍ധിപ്പിച്ച് 3255.50 രൂപയായും ഉയര്‍ത്തി. കൂടാതെ, 5 കിലോഗ്രാം എഫ്ടിഎല്‍ (ഫ്രീ ട്രേഡ് എല്‍പിജി) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ധിപ്പിച്ചു, 821.50 രൂപയാകും.

ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ഹോട്ടലുകളിൽ ഭക്ഷണത്തിന് വീണ്ടും വില കൂടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

SCROLL FOR NEXT