ആർ. നല്ലകണ്ണ്  Source: X
NATIONAL

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു.

15-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അം​ഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു. പ്രവർത്തകർക്കിടയിൽ സഖാവ് ആർ‌എൻ‌കെ' എന്നായിരുന്നു നല്ലകണ്ണ് അറിയിപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആശുപത്രിയിലെത്തി അദേഹത്തെ സന്ദർശിച്ചിരുന്നു.

ഫെബ്രുവരി 1നായിരുന്നു നല്ലകണ്ണിനെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് ഇത്രയും ദിവസം കഴിഞ്ഞിരുന്നത്. ആരോഗ്യനില വഷളായതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.

SCROLL FOR NEXT