D Raja Source; Social Media
NATIONAL

പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണ; സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

ജനറൽ സെക്രട്ടറിയായി തുടരാൻ താൽപര്യം ഉണ്ടെന്ന് ഡി.രാജ ദേശീയ എക്സിക്യൂട്ടീവിൽ അറിയിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

സി പി ഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ. നാരായണ. സെക്രട്ടറി സ്ഥാനത്ത് തുടരാൻ താല്പര്യം പ്രകടിപ്പിച്ചത് രാജ തന്നെയാണ്. ജനറൽ സെക്രട്ടറിയായി തുടരാൻ താൽപര്യം ഉണ്ടെന്ന് ഡി.രാജ ദേശീയ എക്സിക്യൂട്ടീവിൽ അറിയിക്കുകയായിരുന്നു.

75 വയസ് എന്ന പ്രായപരിധി നിബന്ധന കർശമാക്കണമെന്ന് കേരളം അവശ്യപ്പെട്ടെങ്കിലും 76 കാരനായ രാജയ്ക്ക് ഇളവുനൽകാൻ നേതൃത്വം ധാരണയിലെത്തുകയായിരുന്നു. എന്നാൽ സെക്രച്ചേറിയറ്റിലും , കൗണസിലിലും പ്രായപരിധി പാലിച്ചു പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ആദ്യ ദളിത് നേതാവാണ് രാജ. 2019 മുതൽ അദ്ദേഹം സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. 20222 വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഡി. രാജ സെക്രട്ടറി പദവിയിലെത്തുന്നത്.

SCROLL FOR NEXT