NATIONAL

ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ചു

ഇ-റിക്ഷ ചാർജിങ് പോയിന്റിൽനിന്ന് തീ പടർന്നതെന്ന് പ്രാഥമിക നിഗമനം

Author : Mansoor Parappan Poyil

ഡല്‍ഹി : ഡല്‍ഹിയിലെ വിശ്വാസ് നഗറില്‍ വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന നാല് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. വീടിന്റെ പാര്‍ക്കിങ് ഏരിയയിലെ ഇ- റിക്ഷ ചാർജിങ് പോയിന്റില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിലെ ഒന്നാം നിലയിലെ താമസക്കാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

നാല് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

SCROLL FOR NEXT