സുപ്രീം കോടതി Source: ANI
NATIONAL

"നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കരുത്"; കേന്ദ്രത്തിനേയും ഡൽഹി പൊലീസിനേയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ജന്തർമന്തർ 2.0 സമരക്കാരെ അന്യായമായി കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസിന് താക്കീതുമായി സുപ്രീം കോടതി. സമാധാനപരമായി ഒത്തുകൂടുന്നവരെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കരുതെന്ന് ഉത്തരവിട്ട് സുപ്രീം ഉത്തരവിട്ടു. ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.

സമരക്കാരെ നേരിടുന്ന കേന്ദ്ര സർക്കാർ നടപടികളെ തിരുത്തുന്ന നടപടിയാണ് കോടതി ഇന്ന് നടത്തിയത്. ഡൽഹിയിൽ മെട്രോ, റെയിൽ സേവനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കണമെന്നും ഇൻ്റർനെറ്റ് സൗകര്യങ്ങൾ നിയമപ്രകാരം തടസ്സപ്പെടുത്തരുതെന്നും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരവും ഗതാഗതവും അനുവദിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ടു.

വോട്ട് ചോരി ആരോപണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കാൻ എത്തിയവർക്ക് നേരെ ഡൽഹി പൊലീസ് ശനിയാഴ്ച നടത്തിയ നിയമനടപടികളിൽ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാതിരിക്കാൻ കാരണം കാണിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിഭാഷകർ, പത്രപ്രവർത്തകർ, മറ്റു പ്രൊഫഷണലുകൾ എന്നിവരുടെ ജോലികൾ നിർവഹിക്കുന്നതിൽ തടസമുണ്ടാകില്ലെന്നും സുപ്രീം കോടതി ഉറപ്പുനൽകി. ക്രമസമാധാന പാലനവും മറ്റു ഗതാഗത സാഹചര്യങ്ങളും കണക്കിലെടുത്ത് ബാരിക്കേഡുകൾ ഏർപ്പെടുത്തുന്നത് ഉടനടി പുനഃപരിശോധിക്കാനും കോടതി നിർദേശിച്ചു. നഗരത്തിൽ ആളുകളുടെ സുഗമമായ സഞ്ചാരം നിയമം അനുസരിച്ച് അനുവദിക്കേണ്ടതാണെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നുണ്ട്.

SCROLL FOR NEXT