അനിൽ അംബാനി Source: X/ Anil Ambani
NATIONAL

അനിൽ അംബാനിയുടെ വസതിയിൽ ഇ.ഡിയുടെ മിന്നൽ റെയ്ഡ്

അനിൽ അംബാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനും യെസ് ബാങ്കിനുമെതിരായ 3,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്

Author : ന്യൂസ് ഡെസ്ക്

അനിൽ അംബാനിയുടെ വീട്ടിലും വസ്തുവകകളിലും ഇ ഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുംബൈയിലെ വസതിയിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. അനിൽ അംബാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനും യെസ് ബാങ്കിനുമെതിരായ 3,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നത്.

വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. 2016 മുതലുള്ള ഒരു കേസിൽ ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപിച്ച്, പാപ്പരായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ വായ്പാ അക്കൗണ്ട് വഞ്ചനാപരമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) തരംതിരിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഇ.ഡിയുടെ നടപടി വരുന്നത്.

SCROLL FOR NEXT