കാട്ടാന ആക്രമണത്തിൽ മരിച്ച രവി Source: News Malayalam 24x7
NATIONAL

കാട്ടാനക്കലി; നീലഗിരിയിൽ യുവാവിന് ദാരുണാന്ത്യം

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു...

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്: നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ആണ് സംഭവം.

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് വെള്ളം എത്തിക്കാൻ പോയതായിരുന്നു രവി. അതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിച്ചു.

SCROLL FOR NEXT