തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി Source: X/ South First
NATIONAL

തെലങ്കാനയിൽ കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി; പത്ത് പേർ മരിച്ചതായി റിപ്പോർട്ട്

തെലങ്കാനയിലെ പശമൈലാരം ഗ്രാമത്തിലെ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിലാണ് റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

തെലങ്കാനയിൽ കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി. തെലങ്കാനയിലെ പശമൈലാരം ഗ്രാമത്തിലെ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിലാണ് റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്. 20ഓളം പേർക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

"പസമൈലാറിലെ സിഗാച്ചി ഫാർമ കമ്പനിയിലെ ഫേസ് ഒന്നിലാണ് സംഭവം നടന്നത്. പതിനൊന്ന് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏകദേശം 15-20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്," തെലങ്കാന ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫാക്ടറിയിൽ നിന്ന് കനത്ത പുക ഉയരുന്നതും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതും സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണയ്ക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോകളിൽ കാണാം. സ്ഫോടനത്തിൽ തൊഴിലാളികൾ 100 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണു. തീ പടരുന്നത് തുടരുന്നതിനാ., ചുറ്റുമുള്ള ടെന്റുകളിൽ പലരും കുടുങ്ങിയിരിക്കുകയാണ്. വലിയ സ്ഫോടനമാണ് ഉണ്ടായതെന്നും, ഫാക്ടറിയുടെ ഘടനയെ അത് തകർത്തുവെന്നും, സ്ഥലത്തെ സാരമായി ബാധിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒഡീഷ, ഉത്തർപ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ വ്യാവസായിക യൂണിറ്റിൽ ജോലി ചെയ്തിരുന്നു. സ്ഫോടനവും തുടർന്നുണ്ടായ തീപിടുത്തവും കെമിക്കൽ യൂണിറ്റിലെയും സമീപ ഫാക്ടറികളിലെയും ജീവനക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇത് അവരെ പരിസരത്ത് നിന്ന് ഓടിപ്പോകാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ചില തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ രക്ഷാപ്രവർത്തകർ മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ സംഗറെഡ്ഡി ജില്ലാ കളക്ടർ പി. പ്രവിണ്യ, പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് എന്നിവരും സ്ഥലത്തെത്തി.

SCROLL FOR NEXT