നിർമല സീതാരാമൻ മാധ്യമങ്ങളെ കാണുന്നു 
NATIONAL

ഇനി രണ്ട് ജിഎസ്ടി നികുതി സ്ലാബുകൾ മാത്രം; പുതിയ പരിഷ്കരണം സാധാരണക്കാരന് ആശ്വാസമാകുമെന്ന് ധനമന്ത്രി

പുതിയ ഇരട്ടനികുതി ഘടനയ്ക്ക് ജിഎസ്‌ടി കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയുടെ പരോക്ഷ നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം സമാപിച്ചു. 2025 സെപ്റ്റംബർ 22 മുതൽ രണ്ട് പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പ്രാബല്യത്തിൽ വരും. സിൻ ഗുഡ്സുകൾക്ക് 40% പ്രത്യേക നിരക്ക് കൗൺസിൽ അംഗീകരിച്ചു. പുതിയ പരിഷ്കാരത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സാധാരണക്കാരന് ആശ്വാസമാകുന്നതാണ് പുതിയ പരിഷ്കരണമെന്നും ധനമന്ത്രി പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

പുതിയ ഇരട്ടനികുതി ഘടനയ്ക്ക് ജിഎസ്‌ടി കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇനി 5% , 18% സ്ലാബുകൾ മാത്രമായിരിക്കും ഉണ്ടാകുക. സാധാരണക്കാർക്ക് ആവശ്യമായ ഉത്പന്നങ്ങൾക്ക് നികുതി ഇളവുണ്ടാകും. വീട്ടുപകരണങ്ങൾ, ട്രാക്ടറുകൾ , കാർഷിക ഉപകരണങ്ങൾ,ചോക്ലേറ്റ് , കാപ്പി, ജീവൻരക്ഷാ മരുന്നുകൾ,അർബുദത്തിനുള്ള മരുന്ന് എന്നിവയ്ക്ക് ഇനി അഞ്ച് ശതമാനമായിരിക്കും ജിഎസ്‌ടി. ടിവി സെറ്റുകൾ,സിമന്റ് എന്നിവയ്ക്ക് 18 ശതമാനം ജിഎസ്‌ടിയുണ്ടാകും. പനീർ , ബ്രഡ് എന്നിവയ്ക്ക് ജി എസ് ടി ഇല്ല. രാസവളം , കീടനാശിനി എന്നിവയ്ക്ക് വില കുറയും. ആരോഗ്യ ഇൻഷുറൻസിന് ജിഎസ്‌ടി ഇല്ല.

SCROLL FOR NEXT