NATIONAL

ഡല്‍ഹിയിലെ രാജ്യസഭാ എംപിമാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം; ആദ്യനില പൂര്‍ണമായും കത്തിനശിച്ചു

രാജ്യസഭ എംപിമാര്‍ താമസിക്കുന്ന ബ്രഹ്‌മപുത്ര അപാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എംപി ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം. രാജ്യസഭ എംപിമാര്‍ താമസിക്കുന്ന ബ്രഹ്‌മപുത്ര അപാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫ്‌ളാറ്റിന്റെ ആദ്യനില പൂര്‍ണമായും കത്തി നശിച്ചു. തീ അണയ്ക്കാന്‍ അഗ്‌നിശമന യൂണിറ്റുകള്‍ കൃത്യസമയത്ത് എത്തിയില്ലെന്ന് തൃണമൂല്‍ എംപി സാകേത് ഗോഖ്‌ലെ ആരോപിച്ചു. ഉച്ചയ്ക്ക് 1.20 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു വരികയാണ്.

SCROLL FOR NEXT