സ്ഫോടനം, ശിവകാശി Source; X / ANI / PTI
NATIONAL

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ ഉഗ്രസ്ഫോടനം; ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

നിരവധി പേർക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണശാലയിൽ ശക്തമായ സ്‌ഫോടനം. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്.

ചിന്നകാമൻപട്ടിയിലെ പടക്ക നിർമാണശാലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് സ്ഥലത്ത് വലിയതോതിൽ പീപിടിത്തം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.

SCROLL FOR NEXT