ഉത്തർപ്രദേശ്: ലൈംഗാതിക്രമ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ് ബിജെപി നേതൃത്വത്തിൽ. ഉത്തർപ്രദേശ് ബിജെപി സംസ്ഥാന എക്സിക്യൂട്ടിവിലാണ് ബ്രിജ് ഭൂഷണെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം.
വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗാതിക്രമ പരാതിയിൽ കോടതി കുറ്റവിമുക്തനായതോടെയാണ് ബിജെപി നേതൃത്വത്തിൽ ബ്രിജ് ഭൂഷണെ നേതൃത്വത്തിൽ ഉൾപ്പെടുത്തിയത്. പുനസംഘടനക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്ന് നടക്കും. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും.
2016-നും 2019-നും ഇടയിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, അപമാനിച്ചു, ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ആറ് വനിതാ ഗുസ്തി താരങ്ങളാണ് പരാതി നൽകിയത്. തുടർന്ന് മുൻനിര ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ പ്രതിഷേധം ആരംഭിക്കുകയും ചെയ്തിരുന്നു. 2026 ആഗസ്റ്റ് 3ന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെയും സഹപ്രതി വിനോദ് തോമറിനെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. വിചാരണക്കോടതിയുടെ വെറുതെവിടൽ ഉത്തരവിനെതിരെ വനിതാ ഗുസ്തി താരങ്ങൾ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. നിലവിൽ കേസിന്റെ വാദം നവംബർ 20ലേക്ക് മാറ്റിയിരിക്കുകയാണ്.