അനിൽ ചൗഹാൻ  Source: X
NATIONAL

"ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു; പക്ഷേ, യുദ്ധ വിരുദ്ധവാദികളല്ല"; പാകിസ്ഥാന് മുന്നറിയിപ്പുമായി സൈന്യം

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും സൈനിക ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഭോപ്പാൽ: പാകിസ്ഥന് കടുത്ത മുന്നറിയിപ്പുമായി സൈന്യം. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല.ഏത് ആക്രമണത്തിനും തിരിച്ചടി നൽകാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് സൈനിക ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.

ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും, എന്നാൽ തങ്ങൾ യുദ്ധവിരുദ്ധവാദികളല്ലെന്നായിരുന്നു സൈനിക ജനറലിൻ്റെ പ്രതികരണം. മധ്യപ്രദേശിൽ നടക്കുന്ന സൈനിക സെമിനാറിൽ ആയിരുന്നു അനിൽ ചൗഹൻ ഇത് വ്യക്തമാക്കിയത്.

നിങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു യുദ്ധത്തിന് ഒരുങ്ങണമെന്ന പഴയ ലാറ്റിൻ പഴഞ്ചൊല്ല് എടുത്ത് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന സാധൂകരിക്കുന്നത്. ശക്തി സംഭരിക്കാത്ത സമാധാനവാദം ഉട്ടോപ്യൻ നയമാണ്. ശക്തമായ പ്രതിരോധ സംവിധാനം ഉണ്ടായാൽ മാത്രമേ സമാധാനം എന്നത് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അനിൽ ചൗഹൻ വ്യക്തമാക്കി.

ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളുടെ മേന്മ അനിൽ ചൗഹൻ സെമിനാറിൽ എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. ഭാവിയിലെ യുദ്ധങ്ങൾ ഏത് തരത്തിലാണ് ഉണ്ടാവുകയെന്നും അദ്ദേഹം സെമിനാറിൽ സംസാരിച്ചു. മുമ്പ് ഉണ്ടായതുപോലെ പ്രഖ്യാപിത യുദ്ധങ്ങൾ ഇന്നത്തെ കാലത്ത് ഇല്ലാ. ഭാവിയിലും അത് സാധ്യമാകില്ല.

ചില രാജ്യങ്ങൾക്ക് അവരുടെ കാര്യങ്ങൾ സാധിച്ചെടുക്കാൻ ചിലപ്പോൾ ചെറിയ സംഘർഷങ്ങളിലൂടെ തന്നെ സാധിക്കുമെന്നതാണ് നിലവിലുള്ള സാഹചര്യമെന്നും അദ്ദേഹം ഓർമപ്പെടുത്തി. രാജ്യങ്ങൾ തമ്മിൽ ചെറിയ സംഘർഷങ്ങളാണ് ആദ്യം ഉടലെടുക്കുന്നത്. അതിന് ശേഷമാണ് യുദ്ധസാഹചര്യം ഉണ്ടാകുന്നതെന്നും അനിൽ ചൗഹാൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT