ഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്ക് വേണ്ടി പ്രതിഷേധം ശക്തമായിരിക്കെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ഗ്യാനേഷ് കുമാർ. വരുംദിവസങ്ങളില്‍ നടക്കാനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.
ഇന്ന് മീററ്റിലും, 28ന് വാരണാസിയിലും ജെന്‍സി വോട്ടര്‍മാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള പരിപാടികളാണ് മാറ്റിവച്ചത്. വോട്ടിങ്, തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ജെന്‍സികളെ ബോധവൽകരിക്കുന്നതിനാണ് പരിപാടി തീരുമാനിച്ചിരുന്നത്.
ഗ്യാനേഷ് കുമാര്‍ എത്രയും പെട്ടെന്ന് രാജി വക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം സിജെപിയും രംഗത്തെത്തിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.