ഹരിദ്വാറിലെ മാന്‍സാ ദേവി ക്ഷേത്രത്തിലെ തിരക്ക് (ഫയല്‍ ചിത്രം) Source: ANI
NATIONAL

ഹരിദ്വാർ മാനസാ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് മരണം; നിരവധി പേർക്ക് പരിക്ക്

ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകളിലാണ് തിരക്ക് രൂപപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡ്: ഹരിദ്വാറിലെ മാനസാ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് മരണം. ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകളിലാണ് തിരക്ക് രൂപപ്പെട്ടത്.

ഗർവാൾ ഡിവിഷൻ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ വാർത്താ ഏജൻസിയായ എഎൻഐയോട് അപകട വാർത്ത സ്ഥിരീകരിച്ചു. സംഭവസ്ഥലത്തേക്കുള്ള യാത്രയിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഡിവിഷൻ കമ്മീഷണർ അറിയിച്ചു.

പരിക്കേറ്റ ഭക്തരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും നിരവധി പേർ ചികിത്സയിൽ കഴിയുന്നതും പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണാം.

എസ്‌ഡിആർഎഫ്, ലോക്കൽ പൊലീസ്, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സില്‍ കുറിച്ചു. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

SCROLL FOR NEXT