NATIONAL

ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ ആക്രമണശ്രമം; പിന്നിൽ എബിവിപി എന്ന് ആരോപണം

ആർട്സ് ഫാക്കൽറ്റിക്ക് മുന്നിലെ ഐസയുടെ പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: സര്‍വകലാശാല ക്യാംപസിൽ വിഖ്യാത ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണം. പ്രസംഗിക്കുന്നതിനിടെ അക്രമികൾ വെള്ളം നിറച്ച ബക്കറ്റ് ഇർഫാൻ ഹബീബിന് നേരെ എറിയുകയായിരുന്നു. ആർട്സ് ഫാക്കൽറ്റിക്ക് മുന്നിലെ ഐസയുടെ പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിന് പിന്നിൽ എബിവിപി എന്നാണ് ഐസ ആരോപിക്കുന്നത്. എന്നാൽ ഐസയുടെ ആരോപണം എബിവിപി നിഷേധിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും, വിശദീകരണം തേടുകയും ചെയ്തു. വിദ്യാർഥികൾ സർവകലാശാലയ്ക്കും ആർട്സ് ഫാക്കൽറ്റിക്കും പരാതി നൽകിയിട്ടുണ്ട്.

SCROLL FOR NEXT