രചന ഗുർജർ Source: x
NATIONAL

ഹോം ടൂർ വീഡിയോ വൈറലായി; പിന്നാലെ യൂട്യൂബറുടെ വീട്ടിൽ വൻ ട്വിസ്റ്റ്

ശിവ്‌പുരി ജില്ലയിലെ വീട്ടമ്മയും യൂട്യൂബറുമായ രചന ഗുർജറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.

Author : ന്യൂസ് ഡെസ്ക്

ഭോപ്പാൽ: ഹോം ടൂർ വീഡിയോയിൽ കൈവശമുള്ള സ്വർണാഭരണങ്ങളുടെ വിവരങ്ങൾ പങ്കുവച്ചതിന് പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച. ശിവ്‌പുരി ജില്ലയിലെ വീട്ടമ്മയും യൂട്യൂബറുമായ രചന ഗുർജറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. പ്രമുഖ യൂട്യൂബറായ രചന ഗുർജറിൻ്റെ വീട്ടിൽ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങൾ, പണം എന്നിവയുൾപ്പെടെ ഏകദേശം 8 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്.

ഏകദേശം പുലർച്ചെ രണ്ട് മണിയോടെ വീട്ടിലെത്തിയ മോഷ്ടാക്കൾ യുവതിയെയും കുടുംബത്തെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. മോഷ്ടാക്കളുടെ ദൃശ്യം റെക്കോർഡ് ചെയ്യുന്നത് തടയാൻ സിസിടിവി ക്യാമറകളുടെ ആംഗിളുകൾ മാറ്റിയെന്നും രചന ഗുർജർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പുലർച്ചെ നാലു മണിയോടെയാണ് വീട്ടുകാർ മോഷണം നടന്ന വിവരം അറിഞ്ഞത്. എഴുന്നേറ്റപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചതിന് പിന്നാലെ, കുടുബാംഗങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. ഹോം ടൂറിൻ്റെ വീഡിയോ കണ്ടാകും മോഷ്ടാക്കൾ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

SCROLL FOR NEXT