NATIONAL

ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടു, ഇനി യുദ്ധതന്ത്രങ്ങൾ മാറും: വ്യോമസേനാ മേധാവി

ഇന്ത്യൻ ജെറ്റുകൾ പാകിസ്ഥാൻ നശിപ്പിച്ചുവെന്ന അവകാശവാദങ്ങൾ വെറും കഥകൾ മാത്രമാണെന്നും എ. പി. സിങ് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ യുഎസ് നിർമിത എഫ്-16 വിമാനങ്ങളും ചൈനീസ് ജെഎഫ്-17 വിമാനങ്ങളും ഉൾപ്പെടെ 10 പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ഇന്ത്യൻ വ്യോമസേന മേധാവി മാർഷൽ അമർ പ്രീത് സിംഗ് പറഞ്ഞു. ഇന്ത്യൻ ജെറ്റുകൾ പാകിസ്ഥാൻ നശിപ്പിച്ചുവെന്ന അവകാശവാദങ്ങൾ വെറും കഥകൾ മാത്രമാണെന്നും എ. പി. സിങ് വ്യക്തമാക്കി. സംഘർഷത്തിനിടെ ഇന്ത്യൻ സായുധ സേന നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ആക്രമണം 300 കിലോമീറ്റർ ദൂരത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമതാവളങ്ങൾ, റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകൾ, റൺവേകൾ, യുദ്ധവിമാനങ്ങൾ എന്നിവ പാകിസ്ഥാന് നഷ്ടപ്പെട്ടു. തമ്മിലുള്ള നാല് രാത്രികളിലെ സംഘർഷത്തിനിടെ ഇന്ത്യൻ സായുധ സേന കുറഞ്ഞത് 5യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 93-ാമത് വ്യോമസേന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടുവെന്നും എ. പി. സിങ് വ്യക്തമാക്കി.

ഈ ഓപ്പറേഷൻ ചരിത്രത്തിൽ ഇടം നേടും. ഞങ്ങൾക്ക് കൃത്യതയോടെ ആക്രമണം നടത്താനും, കുറഞ്ഞ നാശനഷ്ടങ്ങൾ വരുത്താനും, അവരെ മുട്ടുകുത്തിക്കാനും കഴിഞ്ഞു. 1971 ന് ശേഷം പരസ്യമായി വെളിപ്പെടുത്തിയ ആദ്യത്തെ വിനാശകരമായ ഓപ്പറേഷനാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

SCROLL FOR NEXT