ഇൻഡിഗോ വിമാനം Source: Pexels
NATIONAL

യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ, 1000O രൂപയുടെ ട്രാവൽ വൗച്ചറും; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ

12 മാസം വരെ കാലാവധിയുള്ള വൗച്ചറാണ് നൽകുക. 3,4,5 തീയ്യതികളിൽ യാത്രമുടങ്ങിയവർക്കാണ് ആനുകൂല്യം നൽകുക.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇന്ഡിഗോ. യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഒപ്പം 1000O രൂപയുടെ ട്രാവൽ വൗച്ചറും നൽകും. 12 മാസം വരെ കാലാവധിയുള്ള വൗച്ചറാണ് നൽകുക. 3,4,5 തീയ്യതികളിൽ യാത്രമുടങ്ങിയവർക്കാണ് ആനുകൂല്യം നൽകുക.

രാജ്യവ്യാപകമായി യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ വിമാന സർവീസ് പ്രതിസന്ധിയിൽ ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം കടുത്ത നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിസിഎയും ദില്ലി ഹൈക്കോടതിയും, ഏവിയേഷൻ മിനിസ്റ്ററിയും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

SCROLL FOR NEXT