Image: X  
NATIONAL

യാത്രക്കാരിക്ക് നല്‍കിയത് വൃത്തിഹീനമായ സീറ്റ്; ഇന്‍ഡിഗോയ്ക്ക് 1.5 ലക്ഷം രൂപ പിഴ

യാത്രക്കാരിക്കുണ്ടായ അസൗകര്യത്തിനും മാനസിക പ്രയാസത്തിനും ഇന്‍ഡിഗോ ഉത്തരവാദി

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നല്‍കിയ സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തി ഡല്‍ഹി കണ്‍സ്യൂമര്‍ ഫോറം. 1.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. യാത്രക്കാരിക്കുണ്ടായ അസൗകര്യത്തിനും മാനസിക പ്രയാസത്തിനും ഇന്‍ഡിഗോ ഉത്തരവാദിയാണെന്നും കണ്‍സ്യൂമര്‍ ഫോറം വ്യക്തമാക്കി.

പിങ്കി എന്ന യാത്രക്കാരിയാണ് ഇന്‍ഡിഗോയ്‌ക്കെതിരെ പരാതി നല്‍കിയത്. ഈ വര്‍ഷം ജനുവരി രണ്ടിന് അസര്‍ബെയ്ജാനിലെ ബാകുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. മോശം സീറ്റ് ലഭിച്ചതില്‍ പരാതി നല്‍കിയിട്ടും വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍, മറ്റൊരു സീറ്റ് നല്‍കിയെങ്കിലും യാത്രക്കാരി ഇതേ സീറ്റിലിരുന്ന് ന്യൂഡല്‍ഹി വരെ ഇതേ സീറ്റില്‍ തന്നെയിരുന്ന് യാത്ര തുടരുകയായിരുന്നുവെന്നാണ് എയര്‍ലൈന്റെ വിശദീകരണം. എന്നാല്‍ ഇന്‍ഡിഗോയുടെ വിശദീകരണം കണ്‍സ്യൂമര്‍ ഫോറം തള്ളുകയായിരുന്നു. കൂടാതെ, കേസിന്റെ ചെലവിനായി 25000 രൂപ നല്‍കാനും ഉത്തരവിട്ടു.

സ്റ്റാന്‍ഡേര്‍ഡ് ഏവിയേഷന്‍ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് പ്രവര്‍ത്തന രേഖകളുടെ ഭാഗമായ സിറ്റുവേഷന്‍ ഡാറ്റ ഡിസ്‌പ്ലേ (SDD) റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടുവെന്ന് ഫോറം ഉത്തരവില്‍ പറഞ്ഞു.

SCROLL FOR NEXT