NATIONAL

ഇന്‍ഡിഗോ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഇടിച്ചു, മുംബൈ വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പ്രതികൂല കാലാവസ്ഥ കാരണം താഴ്ന്ന് പറക്കുന്നതിനിടെയാണ് അപകടം

Author : ന്യൂസ് ഡെസ്ക്

മുംബൈ: വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയിലിടിച്ചു. പ്രതികൂല കാലാവസ്ഥ കാരണം താഴ്ന്ന് പറക്കുന്നതിനിടെയാണ് അപകടം. ഇന്‍ഡിഗോ എയര്‍ബസ് എ321 എന്ന വിമാനത്തിന്റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ ഇടിച്ചത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഡിജിസിഎ പറഞ്ഞു. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 3:06നാണ് അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാര്‍ക്കോ ക്രൂ അംഗങ്ങള്‍ക്കോ പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

SCROLL FOR NEXT