ഐഎൻഎസ് താരഗിരി  
NATIONAL

ഇന്ത്യയുടെ നാവിക ശക്തിക്ക് ഉത്തേജനം നൽകി ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു

75 ശതമാനവും തദ്ദേശീയമായി നിർമിച്ച കപ്പൽ

Author : ന്യൂസ് ഡെസ്ക്

വിശാഖപട്ടണം: ഇന്ത്യയുടെ നാവിക ശക്തിക്ക് കൂടുതൽ കരുത്തേകി രാജ്യം തദ്ദേശീയമായി നിർമിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരഗിരി വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിൻ്റെ സാന്നിധ്യത്തിലാണ് കപ്പൽ നാവിക സേനയ്ക്ക് സമർപ്പിച്ചത്.

ആധുനിക റഡാർ, സോണാർ, മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ അടങ്ങുന്നതാണ് കപ്പൽ. യുദ്ധ ദൗത്യങ്ങൾ, സമുദ്ര സുരക്ഷ, കടൽക്കൊള്ള തടയുന്നതിനുള്ള പട്രോളിങ് സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി സംവിധാനങ്ങൾ ഇതിലുണ്ട്.

ഇന്ത്യയുടെ വളർന്ന് വരുന്ന് സാങ്കേതിക വൈദഗ്ധ്യത്തിൻ്റെയും സ്വയംപര്യാപ്തതയുടെയും ഉദാഹരണമാണ് ഐഎൻഎസ് താരഗിരിയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കപ്പലിൻ്റെ 75 ശതമാനവും തദ്ദേശീയമായി നിർമിച്ചതാണ്. എംഎസ്എംഇകളുടെ പങ്കാളിത്തത്തോടെ പ്രോജക്ട് 17എ ക്ലാസിനു കീഴിൽ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് കപ്പൽ നിർമിച്ചിരിക്കുന്നത്.

SCROLL FOR NEXT